Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Lion

ലയൺസ് കിംഗ്സ്

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​തു​വ​രെ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ങ്ങ​ളി​ല്‍​വ​ച്ച് ഏ​റ്റ​വും ആ​വേ​ശോ​ജ്വ​ല പോ​രാ​ട്ട​ത്തി​നാ​യി​രു​ന്നു ഡാ​ള​സ് സ്റ്റേ​ഡി​യം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ആ​റ് ഗോ​ള്‍ പി​റ​ന്ന സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ന്‍റെ ഒ​രു സെ​ക്ക​ന്‍​ഡ് പോ​ലും ആ​രാ​ധ​ക​ര്‍​ക്കു ബോ​റ​ടി​ച്ചി​ല്ലെ​ന്ന​താ​യി​രു​ന്നു ശ്ര​ദ്ധേ​യം. സെ​മി ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ന്‍റെ ക്വാ​ളി​റ്റി​യി​ലു​ള്ളൊ​രു മ​ത്സ​രം. ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​ന്‍റെ ഇ​ര​ട്ട​ഗോ​ള്‍ ബ​ല​ത്തി​ല്‍ ഇം​ഗ്ല​ണ്ട് 4-2നു ​ക്രൊ​യേ​ഷ്യ​യെ കീ​ഴ​ട​ക്കി. ഇ​തി​ല്‍ നാ​ലു ഗോ​ളും ആ​ദ്യ​പ​കു​തി​യി​ലാ​യി​രു​ന്നു പി​റ​ന്ന​ത്.

ത്രി​ല്ല​ര്‍ ഹാ​ഫ്

70,389 കാ​ണി​ക​ളാ​ണ് എ​ടി&​ടി സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി​യി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ​ത്. ഇ​തി​ല്‍ സിം​ഹ​ഭാ​ഗ​വും ത്രീ ​ല​യ​ണ്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇം​ഗ്ല​ണ്ടി​ന്‍റെ ആ​രാ​ധ​ക​ര്‍. ഇം​ഗ്ലീ​ഷു​കാ​രു​ടെ ആ​ര്‍​പ്പു​വി​ളി​ക്കി​ടെ കി​ക്കോ​ഫ്. ഇം​ഗ്ല​ണ്ട് 4-3-2-1 എ​ന്ന നി​ല​യി​ല്‍ ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​നെ മു​ന്‍​നി​ര്‍​ത്തി ഇ​റ​ങ്ങി. 3-4-3 എ​ന്ന ശൈ​ലി​യാ​യി​രു​ന്നു ലൂ​ക്ക മോ​ഡ്രി​ച്ചി​ന്‍റെ ക്രൊ​യേ​ഷ്യ സ്വീ​ക​രി​ച്ച​ത്. ഇം​ഗ്ലീ​ഷ് ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക്രൊ​യേ​ഷ്യ​ന്‍ ബോ​ക്‌​സി​നു​ള്ളി​ല്‍​വ​ച്ച് ലൂ​ക്ക മോ​ഡ്രി​ച്ചി​ന്‍റെ ഫൗ​ള്‍.

നോ​നി മ​ഡൂ​കെ പ​ന്തി​നാ​യി മൂ​ന്നോ​ട്ട് ആ​ഞ്ഞ​പ്പോ​ള്‍ ബ്ലോ​ക്ക് ചെ​യ്യാ​ന്‍ മോ​ഡ്രി​ച്ച് ന​ട​ത്തി​യ ശ്ര​മ​മാ​ണ് ഫൗ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ച്ചു. ഹാ​രി കെ​യ്ന്‍ എ​ടു​ത്ത ആ​ദ്യ കി​ക്ക് ക്രൊ​യേ​ഷ്യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഡൊ​മി​നി​ക്ക് ലി​വാ​കോ​വി​ച്ച് ത​ട​ഞ്ഞു. എ​ന്നാ​ല്‍, വി​എ​ആ​റി​ലൂ​ടെ ഇം​ഗ്ല​ണ്ടി​നു വീ​ണ്ടും പെ​നാ​ല്‍​റ്റി. ഇ​ത്ത​വ​ണ ഹാ​രി കെ​യ്‌​നു പി​ഴ​ച്ചി​ല്ല. പ​ന്ത് പോ​സ്റ്റി​ന്‍റെ ഇ​ട​ത് മൂ​ല​യി​ല്‍.
36-ാം മി​നി​റ്റി​ല്‍ ക്രൊ​യേ​ഷ്യ​യു​ടെ തി​രി​ച്ച​ടി.

പീ​റ്റ​ര്‍ സൂ​സി​ക്കി​ന്‍റെ അ​സി​സ്റ്റി​ല്‍ മാ​ര്‍​ട്ടി​ന്‍ ബ​തു​റി​ന എ​ടു​ത്ത ഷോ​ട്ട് ഇം​ഗ്ലീ​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ജോ​ര്‍​ദാ​ന്‍ പി​ക്‌​ഫോ​ഡി​നെ​യും ക​ട​ന്നു വ​ല​യി​ല്‍. 42-ാം മി​നി​റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ മറുപടി. ഡെ​ക്ലാ​ന്‍ റൈ​സി​ന്‍റെ ഉ​ജ്വ​ല കോ​ര്‍​ണ​ര്‍ കി​ക്ക് ക്രൊ​യേ​ഷ്യ​ന്‍ പെ​നാ​ല്‍​റ്റി ബോ​ക്‌​സി​നു​ള്ളി​ലേ​ക്കു വ​ള​ഞ്ഞി​റ​ങ്ങി. ഉ​യ​ര്‍​ന്നു ചാ​ടി​യ ഹാ​രി കെ​യ്‌​ന്‍റെ ക്ലി​നി​ക്ക​ല്‍ ഹെ​ഡ​ര്‍ ക്രൊ​യേ​ഷ്യ​ന്‍ വ​ല കു​ലു​ക്കി.

ക്രൊ​യേ​ഷ്യ​ന്‍ മ​റു​പ​ടി ഉ​ട​നെ​ത്തി. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ല്‍ (45+5) പീ​റ്റ​ര്‍ മൂ​സ​യു​ടെ ഉ​ജ്വ​ല ഫി​നി​ഷിം​ഗ്. പ​ലാ​സി​ക്കി​ന്‍റെ മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ല്‍ പ​ന്ത് മൂ​സ​യ്ക്കു കൈ​മാ​റി. മൂ​സ​യു​ടെ വോ​ളി പി​ക്ക്‌​ഫോ​ര്‍​ഡി​ന്‍റെ ക​ണ​ക്കു​ക​ള്‍​ക്ക​പ്പു​റ​ത്താ​യി​രു​ന്നു. പ​ന്ത് വ​ല​യി​ല്‍. അ​തോ​ടെ ത്രി​ല്ല​ര്‍ ഹാ​ഫി​ന് 2-2 സ​മ​നി​ല​യി​ല്‍ വി​രാ​മം.

ഹാ​യ് ജൂ​ഡ്

മ​ത്സ​ര​ത്തി​ന്‍റെ 47-ാം മി​നി​റ്റി​ല്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗം ഇം​ഗ്ല​ണ്ടി​നെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. മൈ​താ​ന​ത്തി​ന്‍റെ കോ​ര്‍​ണ​റി​ല്‍​നി​ന്ന് എ​ലി​യ​ട്ട് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ പ​ന്ത് മ​ഡൂ​കെ​യു​ടെ പാ​ക​ത്തി​നു ന​ല്‍​കി. എ​ന്നാ​ല്‍, പ​ന്ത് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ ജൂ​ഡ് ബെ​ല്ലി​ങ്ഗം ബോ​ക്‌​സി​നു​ള്ളി​ല്‍ ക​ട​ക്കു​ക​യും പ​ന്ത് വ​ല​യു​ടെ ഇ​ട​ത് താ​ഴേ​ത്ത​ട്ടി​ല്‍ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. 58-ാം മി​നി​റ്റി​ല്‍ ലൂ​ക്ക മോ​ഡ്രി​ച്ചി​നെ പി​ന്‍​വ​ലി​ച്ച് മാ​ത്യു കൊ​വാ​സി​ച്ചി​നെ ക്രൊ​യേ​ഷ്യ ക​ള​ത്തി​ലെ​ത്തി​ച്ചു.

എ​ന്നാ​ല്‍, ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ക്ര​മ​ണം ക​ടു​ത്ത​താ​യി​രു​ന്നു. 72-ാം മി​നി​റ്റി​ല്‍ മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ഡ്, ബു​ക്കാ​യൊ സാ​ക്ക എ​ന്നി​വ​രെ ഇം​ഗ്ല​ണ്ട് ക​ള​ത്തി​ലി​റ​ക്കി. ഇം​ഗ്ലീ​ഷ് കോ​ച്ച് തോ​മ​സ് ടൂ​ഹെ​ലി​ന്‍റെ ഈ ​നീ​ക്ക​മാ​യി​രു​ന്നു ടീ​മി​ന്‍റെ നാ​ലാം ഗോ​ളി​നു വ​ഴി​വ​ച്ച​ത്. 85-ാം മി​നി​റ്റി​ല്‍ സാ​ക്ക​യു​ടെ അ​സി​സ്റ്റി​ല്‍ മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ഡ് ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. അ​തോ​ടെ 4-2ന്‍റെ ​ആ​ധി​കാ​രി​ക ജ​യ​വു​മാ​യി ഇം​ഗ്ല​ണ്ട് മൈ​താ​നം​വി​ട്ടു.

ക്വാ​ളി​റ്റി ക​ളി

ഇ​തു​വ​രെ ക​ണ്ട​തി​ല്‍​വ​ച്ച് ഏറ്റ​വും ക്വാ​ളി​റ്റി​യു​ള്ള മ​ത്സ​ര​മാ​യി​രു​ന്നു ഇം​ഗ്ല​ണ്ട് x ക്രൊ​യേ​ഷ്യ എ​ന്നു നി​സം​ശ​യം പ​റ​യാം. ആ​ദ്യ പ​കു​തി​യി​ല്‍ ഇ​രു​ടീ​മും ആ​ക്ര​മ​ണ ഫു​ട്‌​ബോ​ള്‍ കാ​ഴ്ച​വ​ച്ചു. എ​ന്നാ​ല്‍, ര​ണ്ടാം പ​കു​തി​യി​ല്‍ ക്രൊ​യേ​ഷ്യ ഡി​ഫെ​ന്‍​സി​ലേ​ക്കു പി​ന്‍​വ​ലി​ഞ്ഞു.

ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​ര്‍ അ​ല​ക്ഷ്യ​മാ​യി അ​വ​സ​ര​ങ്ങ​ള്‍ ക​ള​ഞ്ഞി​ല്ല. മി​സ് പാ​സു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. ഇ​തെ​ല്ലാ​മാ​ണ് മ​ത്സ​ര​ത്തി​ന്‍റെ ക്വാ​ളി​റ്റി വ​ര്‍​ധി​പ്പി​ച്ച​ത്. ഇം​ഗ്ലീ​ഷ് ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ഏ​റ്റെ​ടു​ത്ത് ഞാ​നും ഇ​രി​പ്പി​ടം വി​ട്ടു...

Latest News

Corehub Up